Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Voted

ബാ​ഹു​ലേ​യ​ന്‍ പ​തി​വ് തെ​റ്റി​ച്ചില്ല ഓ​ടിയെ​ത്തി വോ​ട്ട് ചെ​യ്തു

നെ​​​​യ്യാ​​​​റ്റി​​​​ന്‍​ക​​​​ര: സ​​​​മ്മ​​​​തി​​​​ദാ​​​​നാ​​​​വ​​​​കാ​​​​ശം എ​​​​ല്ലാ​​​​പേ​​​​രും വി​​​​നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ സ​​​​ന്ദേ​​​​ശ​​​​വു​​​​മാ​​​​യി പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​യ്ക്ക് കാ​​​​യി​​​​ക​​​​താ​​​​രം എ​​​​സ്. ബാ​​​​ഹു​​​​ലേ​​​​യ​​​​ന്‍ ഇ​​​​ക്കു​​​​റി​​​​യും `ഓ​​​​ടി`​​​​യെ​​​​ത്തി വോ​​​​ട്ടു ചെ​​​​യ്തു.

കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ന്‍ ഏ​​​​ഴു ദി​​​​വ​​​​സം കൊ​​​​ണ്ട് ഓ​​​​ടി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി ലിം​​​​ക ബു​​​​ക്ക് ഓ​​​​ഫ് റെ​​​​ക്കോ​​​​ര്‍​ഡ്സി​​​​ല്‍ ഇ​​​​ടം പി​​​​ടി​​​​ച്ച ബാ​​​​ഹു​​​​ലേ​​​​യ​​​​ന്‍ എ​​​​ല്ലാ ത​​​​വ​​​​ണ​​​​യും ഓ​​​​ടി​​​​ത്ത​​​​ന്നെ​​​​യാ​​​​ണ് വോ​​​​ട്ട് ചെ​​​​യ്യാ​​​​നെ​​​​ത്തു​​​​ക.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ കു​​​​ന്ന​​​​ത്തു​​​​കാ​​​​ലി​​​​ല്‍ നി​​​​ന്നാ​​​​യി​​​​രു​​​​ന്നു ഓ​​​​ട്ട​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്കം. ധ​​​​നു​​​​വ​​​​ച്ച​​​​പു​​​​രം ഗ​​​​വ. ഗേ​​​​ള്‍​സ് ഹൈ​​​​സ്കൂ​​​​ളി​​​​ലെ പോ​​​​ളിം​​​​ഗ് സ്റ്റേ​​​​ഷ​​​​നി​​​​ല്‍ ഓ​​​​ടി​​​​യെ​​​​ത്തി വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം ജ​​​​നാ​​​​ധി​​​​പ​​​​ത്യ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ല്‍ സ​​​​മ്മ​​​​തി​​​​ദാ​​​​നാ​​​​വ​​​​കാ​​​​ശം വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ഓ​​​​രോ പൗ​​​​ര​​​​ന്‍റെ​​​​യും ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്നും ഓ​​​​ര്‍​മി​​​​പ്പി​​​​ച്ചു.

വി​​​​വി​​​​ധ പാ​​​​ര്‍​ട്ടി​​​​ക്കാ​​​​രു​​​​മാ​​​​യി സൗ​​​​ഹാ​​​​ര്‍​ദ്ദ സം​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം കൊ​​​​ടും​​​​ചൂ​​​​ടി​​​​നെ അ​​​​വ​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ സ​​​​ന്ദേ​​​​ശം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ്ല​​​​ക്കാ​​​​ര്‍​ഡു​​​​മാ​​​​യി വോ​​​​ട്ടു ചെ​​​​യ്യാ​​​​നെ​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up